ആശുപത്രി അടച്ചുപൂട്ടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം ; അതീവ ​ഗുരുതരമായ സാഹചര്യം – വീണാ ജോർജ്

പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് അതീവ ​ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്നും മുൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തുവർഷമായി കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. പകർച്ചപ്പനി ഉണ്ടാകുന്ന ഘട്ടത്തിലാണ് ഡോക്ടർമാരില്ലാതെ ആശുപത്രി അടച്ചിടുന്നത്. സംസ്ഥാനത്തെ ആരോ​ഗ്യമേഖലയെ സംബന്ധിച്ച് അതീവ ​ഗുരതരമായ സാഹചര്യമാണിത്. സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം.

ഞങ്ങളുടെ ഹണിമൂൺ പിരീഡാണെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഒരു ആരോ​ഗ്യമന്ത്രിക്ക് അങ്ങനെ പറയാൻ കഴിയുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾക്ക് പണം ഈടാക്കുന്നു എന്നാണ് കേൾക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്.

Also Read – “എന്തൊരു കഷ്ടമാണിത്..” ; പാണത്തൂർ കുടുംബാരോ​ഗ്യ കേന്ദ്രം അടിയന്തരമായി തുറന്നുപ്രവർത്തിപ്പിക്കണം – കെ കെ ശൈലജ ടീച്ചർ

നമ്മുടെ വീടിന്റെ അടുത്തുള്ള ആരോ​ഗ്യ കേന്ദ്രത്തെ കുടുംബാരോ​ഗ്യ കേന്ദ്രമാക്കി ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കി. ഒരു അസുഖം വന്നാൽ തൊട്ടടുത്ത് മികച്ച ചികിത്സ ലഭ്യമാകും എന്ന ജനങ്ങളുടെ വിശ്വാസത്തെയാണ് യുഡിഎഫ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. – വീണാ ജോർജ് പറഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here