ലോകകപ്പിൽ കേപ്പ് വെർദെയുടെ അത്ഭുത യാത്രയ്ക്ക് അടിത്തറയിട്ട ഗോൾ കീപ്പർ വൊസീഞ്ഞ ചിലിയൻ ക്ലബായ കോളോ-കോളോയ്ക്കായി തന്നെ കളിക്കുമെന്നുറപ്പായി. ക്ലബ്ബുമായി കരാർ ഒപ്പിടാൻ താരം ചിലിയിൽ എത്തിയതോടെയാണ് ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് അവസാനമായത്. ലാറ്റിൻ അമേരിക്കയിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നായ കോളോ-കോളോയിൽ ചേരാനെത്തിയ താരത്തിനെ സ്വീകരിക്കാൻ രാജ്യ തലസ്ഥാനമായ സാന്റിയാഗോയിൽ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്.
നേരത്തെ നാല്പതുകാരൻ ആയ ഗോൾ കീപ്പർ ചിലിയൻ ക്ലബ്ബിന് പകരം മൊറോക്കോയിലേക്ക് പോകുമെന്ന വാർത്ത പരന്നിരുന്നു. കഴിഞ്ഞ മാസം താരവുമായി കരാർ ഒപ്പിട്ടു എന്ന് പറഞ്ഞ ചിലിയൻ ടീമിന്റെ ആരാധകർ ഇതോടെ ആശങ്കയിൽ ആയി. കരാർ ഒപ്പ് ഇടാൻ ചിലിയിലേക്ക് ഉള്ള താരത്തിന്റെ വരവ് മൂന്നു തവണ വൈകിയതും അഭ്യൂഹങ്ങൾ പരക്കാൻ കാരണമായി.വൊസിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനവുമായി ഫിഫ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. അരങ്ങേറ്റക്കാരായ കേപ്പ് വെർദെയും വൊസിഞ്ഞയും സ്പെയിൻ, ഉറുഗ്വൊ അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ഇവരെയെല്ലാം സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32 വരെ മുന്നേറി ആരാധക ശ്രദ്ധ പിടിച്ചുപറ്റി. റൗണ്ട് ഓഫ് 32വിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പൊരുതി പരാജയപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here