അക്ഷയയും കമ്പ്യൂട്ടർ കഫേകളും കയറി ഇറങ്ങേണ്ട; ആധാർ ഡൗൺലോഡ് ചെയ്യാൻ എന്തെളുപ്പം

aadhaar

വിവിധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാ‍‌‍ർ കാ‍ർഡുകൾ. കാലം കടന്നുപോകുന്തോറും ആധാറിന്റെ രൂപത്തിലും വ്യത്യാസമുണ്ടായേക്കാം. ആദ്യ സമയങ്ങളിൽ ആധാ‍‌ർ കാ‍ർഡിന് എ4 പേപ്പറിന്റെ നീളമുണ്ടായിരുന്നു. പിന്നീട് കൂടുതൽ എളുപ്പത്തിനായി ആധാറിന്റെ നീളം കുറച്ച് ലാമിനേറ്റ് ചെയ്ത് ഉപയോ​ഗിക്കാവുന്ന രീതിയിലായി. എന്നാൽ സാങ്കേതികവിദ്യ പുരോ​ഗമിച്ചതോടെ ആധാർ കാർഡ് കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതായി. ആധാർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കാൻ കഴിയുന്ന അവസ്ഥ വരെ എത്തി.

also read: ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

എന്നാൽ പല‍ർക്കും ഇപ്പോഴും ആധാ‍ർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ ധാരണയില്ല.അതിനായി പലരും അക്ഷയയും കമ്പ്യൂട്ടർ കഫേകളും കയറി ഇറങ്ങുകയാണ്. ഇനിമുതൽ സമയവും പണവും നഷ്ടപ്പെടുത്താതെ ആധാർ കാർഡ് ഡൗൺലോഡ് ചെയ്താലോ?ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ആധാർ മൊബൈൽഫോണുകളിൽ സുരക്ഷിതമായിരിക്കാൻ എം ആധാർ, ഡിജിലോക്ക‍ർ പോലുള്ള ആപ്ലിക്കേഷനുകൾ കൂടുതൽ സഹായകമാകും.

എങ്ങനെ ചെയ്യാം?

  1. ഔദ്യോഗിക UIDAI MyAadhaar പോർട്ടൽ സന്ദർശിക്കുക.
  2. ‘Download Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. 12 അക്ക ആധാർ നമ്പർ നൽകുക.
  4. സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡ് നൽകി ‘Send OTP’ ക്ലിക്ക് ചെയ്യുക.
  5. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി ‘Verify and Download’ അമർത്തുക.
  6. ഡൗൺലോഡ് ചെയ്യുന്ന പിഡിഎഫ് ഫയൽ തുറക്കാൻ പാസ്‌വേഡ് ആവശ്യമാണ്.
  7. നിങ്ങളുടെ പേരിന്റെ ആദ്യത്തെ 4 അക്ഷരങ്ങൾ വലിയ അക്ഷരത്തിലും ഒപ്പം ജനന വർഷവും ചേർത്തതാണ് പാസ്‌വേഡ്.
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here