കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും, സിവിൽ സർവീസിനെ തകർക്കുന്ന നടപടികൾക്കും എതിരെ നാളെ സംസ്ഥാന ജീവനക്കാർ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കുമാണ് ജീവനക്കാർ മാർച്ച് സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടക്കുന്ന മാർച്ച് രാവിലെ 11:30 ന് യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ നിന്നും ആരംഭിക്കും. തുടർന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണ, എൻ.ജി. ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്യും.
“സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃ സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ഏൺഡ് ലീവ്സറണ്ടർ റദ്ദു ചെയ്ത നടപടി പിൻവലിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here