രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന് വിട നൽകി കേരളം; സംസ്കാരം നടന്നത് ഔദ്യോ​ഗിക ബഹുമതികളോടെ

കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രക്ഷാപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ആർ രാജേഷിന് കേരളം വിട നൽകി. ഔദ്യോഗിക ബഹുമതികളോടെ ധീരനായ പോരാളിയുടെ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു. കുറച്ച്ദിവസം മുൻപ് ഒരു നാടിനെ ദുരിതകയത്തിൽ നിന്ന് രക്ഷിക്കാനുള്ള ആഗ്രഹം കൊണ്ടാണ് രാജേഷ് കണ്ണൂരിലേക്ക് പോകുന്നത്. പെട്ടന്ന് തന്നെ മടങ്ങി വരും എന്ന ഉറപ്പിന്മേൽ പോയവൻ ജീവൻ ആറ്റ് വന്നതിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാടും രണ്ടു കുഞ്ഞു മകളും. തിരുവനന്തപുരം കല്ലിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാജേഷിൻ്റെ മൃതദേഹം പൊതുദർശനത്തിന് എത്തിക്കുമ്പോൾ നാട് ഒന്നാകെ വിതുമ്പി.

also read: അമിത് ഷാ സഭയിൽ എത്തണമെന്ന് പ്രതിപക്ഷം; വനിതാ സംവരണത്തിൻ്റെ മറവിൽ മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ

കണ്ണൂർ ചെറുപുഴയിലെ ശക്തമായ ഒഴുക്കിനോട്‌ മത്സരിച്ചാണ് രാജേഷ് ബെന്നിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. രക്ഷയ്ക്ക് ഇട്ടു കൊടുത്ത കയർ മരത്തിൽ കെട്ടുന്നത്തിനിടെ ബെന്നിയുടെ കൈ ചതഞ്ഞു പോയിരുന്നു. തുടർന്നാണ് രാജേഷ് സ്വയം പുഴ നീന്തി കടന്നു ബെന്നിയുടെ അടുത്ത് എത്തുന്നത്. അടിയൊഴുക്കിൽപ്പെട്ട് ബെന്നി വീണു പോകാതെ ഇരിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരി നൽകിയിരുന്നു.

ചൂരൽമല, പെട്ടിമുടി എന്ന് തുടങ്ങി കേരളം അതിജീവിച്ച എല്ലാ ദുരിതങ്ങളിലും രക്ഷകനായി രാജേഷും ഉണ്ടായിരുന്നു. അതേസമയം, കല്ലിയൂർ പെരിങ്ങമലയിലെ രാജേഷിന്റെ പണിതീരാത്ത വീട് ഇനി സർക്കാർ പൂർത്തിയാക്കി നൽകും. ഒരു നാടിന്റെ രക്ഷകനായ ആർ രാജേഷിനെ പെരിങ്ങമലയും ഈ ചെറിയ കേരളവും എന്നും ഓർക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News