തലയുടെ പുതിയ ചിത്രം ; കൂടെ ശാലിനിയും ‘ഡെയർ ഡെവിൾ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തമിഴ് സൂപ്പർതാരം തല അജിത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഡെയർ ഡെവിൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രനാണ്. അജിതിന്റെ ജീവിതപങ്കാളി കൂടിയായ നടി ശാലിനിയാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ന് ചിത്രം പ്രഖ്യാപിച്ചത്.

ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം ആദിക് രവിചന്ദ്രനുമായി വീണ്ടും അജിത് കുമാർ കൈകോർക്കുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. പ്രശസ്ത സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നുവെന്ന വാർത്തയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തൂത്തുക്കുടി പശ്ചാത്തലമാക്കി ​ഗ്രാമീണ പശ്ചാത്തലത്തിലുള്ള മാസ് മസാല ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.

Also Read – ഏതാ ലുക്ക്..!! നിതീഷ് സഹദേവ് ചിത്രത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി

അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആ​ഗോളതലത്തിൽ നേടിയത്.

അജിത് കുമാർ സിനിമയിലെത്തി 34 വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. താരത്തിന്റെ 64 ആമത്തെ സിനിമയാണ് ഡെയർ ഡെവിൾ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News