സവര്‍ക്കറെ മഹത്വവത്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്‌പെൻ്റ് ചെയ്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അധ്യാപകൻ നൽകിയ ഹർജി പരിഗണിച്ചാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഷന്‍ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ അധ്യാപകനെതിരായ അച്ചടക്ക നടപടി സര്‍ക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി. ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. ചരിത്രവസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
english summary:
The Kerala High Court has stayed the government’s decision to suspend teacher Guruprasad, who was suspended for allegedly preparing a question paper that glorified V.D. Savarkar. The interim order was issued while considering the petition filed by the teacher, temporarily staying the suspension for one month.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here