തൊട്ടാൽ പൊള്ളും; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്തെ സ്വർണവിലയിൽ വൻകുതിപ്പ്. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന വിപണിനിരക്കാണ് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്. 1,13,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് 400 രൂപയോളം വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

ഇന്ന് ഒരു പവന് 1,14,160 രൂപയാണ് രേഖപ്പെടുത്തിയത്. 50 രൂപയോളം വർധിച്ച് 14,270 രൂപയിൽ എത്തി നിൽക്കയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. 14220 രൂപയായിരുന്നു ഇക്കഴിഞ്ഞ രണ്ടും ദിവസങ്ങളിലും ​ഗ്രാമിന് രേഖപ്പെടുത്തിയത്.

also read; എന്റമ്മേ ഇതെങ്ങോട്ടാ…സ്വർണവിലയിൽ വൻകുതിപ്പ്

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകും. ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധന ഉണ്ടാകാനുള്ള കാരണം

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News