കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 9 പേർ മരിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ മധ്യ കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലുള്ള ഹോട്ടലിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കൊൽക്കത്തയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ന്യൂ മാർക്കറ്റിന് സമീപമാണ് തീപിടിത്തമുണ്ടായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
പുലർച്ചെ 1.45നാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തി പരന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുക ശ്വസിച്ച് ബോധരഹിതരായ നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയ്ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് ഓഫിസർ വ്യക്തമാക്കി. തീപിടിത്തത്തിൻ്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എയർ കണ്ടീഷണറിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here