പ്രഥമനേയും വെല്ലും; ഈ ഓണത്തിന് സ്റ്റാർ ബീറ്റ്റൂട്ട് പായസം തന്നെ

പായസരുചികളിലെന്നും കേമൻ പാലട ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. കേരളീയരിൽ ഏറെയും പാലട പായസത്തിന്റെ ഫാനായിരിക്കും. ഓണം ഇങ്ങടുത്ത സ്ഥിതിക്ക് വെറൈറ്റി പായസ റെസിപ്പി തപ്പുന്ന തിരക്കിലാവും നമ്മളിൽ ഏറെയും. എന്നാൽ ഓണത്തിന് ഒരു കിടിലൻ ബീറ്റുറൂട്ട് പായസമായാലോ ?

ചേരുവകൾ

ബീറ്റ്റൂട്ട്- 1 മീഡിയം സൈസ്
പാൽ- ഒന്നര ലിറ്റർ
പഞ്ചസാര- കാൽ കപ്പ്
മിൽക്ക് മേയ്ഡ്- അര ടിൻ
ഗുലാബ് ജാമുൻ പൌഡർ- മൂന്ന് ടേബിൾ സ്പൂൺ
ചവ്വരി- 5 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ്- 20 ഗ്രാം
കിസ്മിസ്- 20 ഗ്രാം
നെയ്യ്- 3 ടേബിൾ സ്പൂൺ
ഗ്രാമ്പൂ- നാലെണ്ണം
പട്ട- രണ്ട് കഷ്ണം
ഏലക്കായ ചതച്ചത്- 3 എണ്ണം
ഏലക്കായ പൌഡർ- ഒരു നുള്ള്
ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് തൊലികളഞ്ഞ് കഷ്ണങ്ങളാക്കി വെക്കുക. ആദൃം ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി കുറച്ച് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. ഒരു വിസില്‍ മതിയാകും. തണുത്തതിന് ശേഷം മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കി വെക്കുക. ചവ്വരി കുറച്ച് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഗുലാബ് ജാമൂന്‍ പൗഡര്‍ കുറച്ച് പാലില്‍ കലക്കി വെക്കുക.

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് ചൂടായാല്‍ ചതച്ച ഏലക്ക,ഗ്രാമ്പു, പട്ട ഇടുക. ഒന്ന് വഴറ്റി അണ്ടിപ്പരിപ്പ്, കിസ്മിസ് ചേര്‍ക്കാം. കിസ്മിസ് പൊങ്ങി വന്നാല്‍ ബീറ്റ്റൂട്ട് പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറക്കാന്‍ മറക്കരുത്. അതിന് ശേഷം ഗുലാബ് ജാമൂന്‍ മിക്സ് ചേര്‍ത്ത് 5 മിനിട്ട് വഴറ്റി പാല്‍ ചേര്‍ക്കാം.ആവശൃത്തിന് പഞ്ചസാര ചേര്‍ത്ത് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി തിളക്കാന്‍ വിടുക. തിളച്ച് കുറുകി വന്നാല്‍ മില്‍ക്ക് മേഡ് ചേര്‍ത്ത് ഒരു തിള വന്നാല്‍ സ്റ്റൗ ഓഫ് ചെയ്ത് ഏലക്കാ പൗഡര്‍ ചേര്‍ത്ത് നല്ലപോലെ അടച്ച് വെച്ച് ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഴിക്കാം. ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വെച്ചാല്‍ ടേസ്സ് കൂടും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News