പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവും ആൻ്റി ഓക്സിഡന്റുകളുടെ കലവറയുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമെന്ന പദവി മുന്നേ കൈവരിച്ചതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യം പുഷ്ടിപ്പെടുത്താനുമുള്ള കഴിവ് ഈ ഫലത്തിനുണ്ട്. എന്നാൽ എല്ലാവരും ഈ ഫലം കഴിക്കുന്നത് നല്ലതല്ലെന്നാണ് പഠനം പറയുന്നത്.
എല്ലാവർക്കും ഈ ഫലം അനുയോജ്യമല്ലാത്തതിന്റെ കാരണങ്ങൾ പലതാണ്. വൃക്കരോഗമുള്ളവരോട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ കഴിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. പഴങ്ങളോട് അലർജിയുള്ളവരും മാതളനാരങ്ങളോട് എപ്പോഴും അകലം പാലിക്കുന്നതാവും ഉചിതം. പ്രമേഹരോഗികൾ നിശ്ചിത അളവിൽ മാത്രമേ മാതളനാരങ്ങ കഴിക്കാവൂവെന്നും വിദഗ്ധർ നിർദേശിക്കുന്നു.
also read; രാത്രിയിലെ ഈ മോശം ഭക്ഷണശീലം കുടവയറിന് കാരണമാകും
മാതളനാരങ്ങ സ്വാഭാവികമായും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത്തരക്കാർ മാതളനാരങ്ങ കഴിക്കുമ്പോൾ രക്തസമ്മർദ്ദം അനിയന്ത്രിമായ വിധത്തിൽ താഴേക്ക് പോകാൻ കാരണമാകും. നിലനവിൽ ബിപി കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം
ചില വ്യക്തികളിൽ മാതളനാരങ്ങ കഴിക്കുന്നത് ശാരീരികമായ അസ്വസ്ഥതകളുണ്ടാക്കിയേക്കാം. തൊലിപ്പുറത്തെ ചൊറിച്ചിൽ, വീക്കം , തൊണ്ടയിൽ അനുഭവപ്പെടുന്ന തടസം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഈ ഫലത്തിനോട് അലർജിയുണ്ടെന്ന് കരുതാം.
നാരുകൾ അഥവാ ഫൈബർ കൂടുതൽ അടങ്ങിയ ഫലമായതിനാൽ ഈ ഫലം ദഹനത്തെ സഹായിക്കും. എന്നാൽ, ഇറിറ്റബിൾ ബവൾ സിൻഡ്രം പോലുള്ള ആരോഗ്യപ്രശ്നമുള്ളവർ ഈ ഫലം കഴിക്കുന്നത് നല്ലതല്ല. ഈ ഫലത്തിന്റെ വിത്ത് ഇത്തരക്കാരിൽ ദഹനപ്രശ്നുമുണ്ടാക്കിയേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here