തെലുങ്ക് നടൻ രാം ചരണിന്റെ ശസ്ത്രക്രിയ വിജയം

Ram Charan

തെലുങ്ക് നടനും ചിരഞ്ജീവിയുടെ മകനുമായ രാം ചരണിന്റെ ശസ്ത്രക്രിയ വിജയമായി പൂർത്തികരിച്ചു. പെഡ്ഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വലതു കൈത്തണ്ടയ്ക്ക് പരുക്കേറ്റതിനെ തുടർന്നാണ് നടൻ വിധേയനായത്. കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഗംഗാ ആശുപത്രിയുടെ ചെയർമാനും പ്രശസ്ത ഓർത്തോപീഡിക് സർജനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മയാമിയിൽ നിന്നുള്ള പ്രശസ്ത കൈ, കൈത്തണ്ട സർജൻ ഡോ. അലജാൻഡ്രോ ബാഡിയ, ഡോ. എസ്. രാജശേഖരൻ, പ്രവീൺ ഭരദ്വാജ് എന്നിവരങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നിലവിൽ രാം ചരൺ സുഖം പ്രാപിച്ചുവരുകയാണെന്ന് ആശുപത്രി അധിക‍‍ൃതർ അറിയിച്ചു.

Also Read; പൊലീസ് വേഷത്തിൽ പാർവ്വതി തിരുവോത്ത്

പ്രശസ്ത നടൻ ചിരഞ്ജീവിയുടെ മകനായ രാം ചരൺ തെലുങ്ക് സിനിമയിൽ സജീവമാണ്. സ്‌പോർട്‌സ് ഡ്രാമ ചിത്രമായ പെഡ്ഡിയിലെ ആക്ഷൻ, ഗുസ്തി രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് കൈത്തണ്ടക്ക് പരുക്കേറ്റത്.

മഗധീര (ധീര), ഭയ്യാ, ആർ.ആർ.ആർ, രംഗസ്ഥലം, നായക്, ചിരുത (ചീറ്റ) അടക്കമുള്ള നിരവധി സിനിമകളിൽ നായകനായി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആർ.ആർ.ആർ സിനിമയിലെ ‘നാട്ടു നാട്ടു’ ​ഗാനത്തിന് 2023 ൽ മികച്ച ​ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News