വിമാനത്തിന്റെ ജനലുകൾ ശ്രദ്ധിച്ചിട്ടില്ലേ. അവ എന്തുകൊണ്ടാണ് വൃത്താകൃതിയിലായതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ. വിൻഡോകളുടെ ആകൃതിയ്ക്ക് പിന്നിലും ഒരു രഹസ്യമുണ്ട്.
വിമാനത്തിന് അകത്തെ വായുസമ്മർദ്ദം തന്നെയാണ് വിമാനത്തിലെ ജനങ്ങളുടെ ആകൃതിക്ക് പിന്നിലെ പ്രധാന കാരണം. സാധാരണയായി യാത്രാവിമാനങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 30,000 മുതൽ 40,000 അടിവരെ ഉയരത്തിലാണ് പറക്കുന്നത്. ഇത്രയും ഉയരത്തിൽ മനുഷ്യർക്ക് സാധാരണ നിലയിൽ ശ്വാസമെടുക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് തന്നെ വിമാനത്തിൽ ഭൂമിയുടേതിന് സമാനമായ വായുസമ്മർദ്ദം ഒരുക്കുകയാണ് ചെയ്യാറുള്ളത്.
also read; വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി; ലാഭം കൊയ്യാനുള്ള തിരക്കിൽ ഉപഭോക്താക്കൾ
ഇങ്ങനെ ചെയ്യുന്നതോടെ വിമാനത്തിന് അകത്തും പുറത്തുമുള്ള വായുമർദം തമ്മിൽ വലിയ വ്യത്യാസമുണ്ടാവാറുണ്ട്. ഓരോ തവണ വിമാനം ഉയരുമ്പോഴും ഉള്ളിലെ വായുസമ്മർദ്ദം കാരണം വിമാനത്തിന്റെ പുറംചട്ട ചെറുതായി വികസിക്കുകയും താഴേക്കിറങ്ങുമ്പോൾ പുറംചട്ട ചുരുങ്ങുകയും ചെയ്യുന്നു. തുടർച്ചയായുണ്ടാവുന്ന ഈ വായുസമ്മർദ്ദത്തിലെ വ്യതിയാനം വിമാനത്തിന്റെ എല്ലാ ഭാഗങ്ങളിലും യാന്ത്രിക സമ്മർദ്ദമുണ്ടാക്കും. ഈ സമ്മർദ്ദം വലിയ അപകടങ്ങൾക്ക് കാരണമാവാതിരിക്കാനുള്ള മുൻകകരുതലാണ് ഈ ജനലുകളുടെ ആകൃതിയിലുള്ള വ്യത്യാസം.
വിമാനത്തിന്റെ ജനലുകളുടെ ആകൃതി ചതുരത്തിലാണെങ്കിൽ കോണുകളിൽ വായുമർദ്ദം കേന്ദ്രീകരിക്കും,. ഇത് വിമാനത്തിലെ വിള്ളലുകളുണ്ടാവാൻ കാരണമാവുന്നു. വിമാനങ്ങൾ തുടരെ സർവ്വീസ് നടത്തുമ്പോൾ ഈ വിള്ളലുകൾ വലുതാവാനുള്ള സാധ്യത കൂടുന്നു. ഇത് വിമാനം തകരുന്നതിന് വരെ കാരണമായേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here