അപകീർത്തികരമായ വ്യാജ വാർത്ത; മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ച് പി കെ ശ്രീമതി ടീച്ചർ

PK Sreemathy Defamatory Fake News

അപകീർത്തികരമായ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ച് പി കെ ശ്രീമതി ടീച്ചർ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ് അയച്ചത്.

ALSO READ: കുണ്ടറ കസ്റ്റഡി മർദനം; ‘ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ഉദയകുമാർ ഉരുട്ടിക്കൊലയ്ക്ക് സമാനമായ സംഭവം’: കെഎൻ ബാല​ഗോപാൽ

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻപില്ലാത്ത വിധമുള്ള ദുരാരോപണങ്ങളാണ് താൻ നേരിട്ടതെന്നും സഹിക്കാവുന്നതിലും അപ്പുറമായി ഇത്തരം പ്രചാരണങ്ങൾ മാറിയെന്നും അവർ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഐജിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. ഐജി പി പ്രകാശാണ് കേസ് അന്വേഷിക്കുന്നത്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും പി കെ ശ്രീമതി ടീച്ചർ പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News