തലസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകാർ പിടിയിൽ; ഇരയായവരിൽ ഭൂരിഭാഗവും വിദേശികൾ

Loan App Fraud Busted in Thiruvananthapuram

തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പുകാർ പിടിയിൽ. ശ്രീകാര്യം കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനം നടത്തിവരികയായിരുന്ന 18 ഉത്തരേന്ത്യക്കാരെയാണ് പിടികൂടിയത്.

തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും വിദേശികളാണ്. സ്ഥാപനത്തിൽ നിന്ന് 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫ് സംഘവുമാണ് പരിശോധന നടത്തിയത്. സൈബർ ക്രൈം വിദഗ്ധരും പരിശോധനയ്ക്കായി എത്തി.

ALSO READ: കലിയടങ്ങാതെ ആർഎസ്എസ്; വിദ്യാർഥി സമരത്തിനെതിരെ വീണ്ടും ഓർഗനൈസർ, സമരത്തെ പിന്തുണച്ചവർക്കെതിരെ പേരെടുത്ത് ആക്ഷേപം

പ്രതികളിൽ ഒരാളെ കോൾ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിലേക്ക് എത്തിച്ചു. എയർപോർട്ടിൽ നിന്നാണ് കപിൽ എന്ന് പേരായ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതി സ്ഥാപനത്തിൽ ഡ്രൈവർ ആയാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.

Police have busted a loan app fraud racket operating from Sreekaryam in Thiruvananthapuram. Eighteen people were arrested, 50 computers seized, and investigators say most victims are foreign nationals.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News