വിദ്യാർഥി സമരത്തെ വീണ്ടും പരിഹസിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. വിദ്യാർഥി സമരത്തെ കടന്നാക്രമിച്ച പത്രം സമരത്തെ പിന്തുണച്ചവരെ പേരെടുത്ത് ആക്ഷേപിക്കുകയും ചെയ്തു. സമരത്തിലുടനീളം വിദ്യാർഥികൾക്കും നീതിക്കുമൊപ്പം നിലകൊണ്ട ഡോ. ജോൺ ബ്രിട്ടാസ് എം പി , എഴുത്തുകാരി അരുന്ധതി റോയി അടക്കമുള്ളവർക്കെതിരെ ലേഖനത്തിൽ രൂക്ഷ വിമർശനമാണുള്ളത്.
ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർ രാജ്യവിരുദ്ധരെന്നും ലേഖനത്തിൽ ആക്ഷേപമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വന്ന സാഹചര്യത്തിൽ വൈരാഗപൂർവം നിരന്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയാണ് ഓർഗനൈസർ. അതേസമയം ലേഖനങ്ങളിലെവിടെയും കോൺഗ്രസിനെ വിമർശിച്ചുകൊണ്ടുള്ള പരാമർശമില്ല എന്നതും ശ്രദ്ധയമാണ്. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നു എന്നായിരുന്നു തലോടൽ.
സമരക്കാർ പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് എന്നായിരുന്നു നേരത്തെ ആർഎസ്എസ് മുഖപത്രം പരിഹസിച്ചത്. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കൗമാരക്കാര്‍ സമരത്തിന് എത്തിയതെന്നും ഓർഗനൈസർ എഴുതി. എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാനായി സമരവേദി ഉപയോഗിച്ചു എന്നും ലേഖനങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിദ്വേഷപ്രചാരണം കൂടുതൽ കടുപ്പിക്കുകയാണ് ആർഎസ്എസ് മുഖപത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here