പാലക്കാട് പ്രവാസി സെന്റർ ആറാം വാർഷിക കുടുംബസംഗമം, ‘ഉണർവ് 2026’ സംഘടിപ്പിച്ചു

unarv

പാലക്കാടൻ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ട് പാലക്കാട് പ്രവാസി സെന്ററിന്റെ ആറാം വാർഷിക കുടുംബസംഗമം ‘ഉണർവ്വ് 2026’ ശ്രദ്ധേയമായി. കഞ്ചിക്കോട് ഇ. കെ. നായനാർ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് മലമ്പുഴ എം എൽ എ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നന്മയും പരസ്പരസഹായവും വച്ചുപുലർത്തുന്ന പ്രവാസി കൂട്ടായ്മകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ കരുത്താണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രിയ ചന്ദ്രൻ മുഖ്യാതിഥിയായി.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് വി, വാർഡ് മെമ്പർ വിജയകുമാരി പി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ കുടുംബസംഗമത്തിന് മാറ്റുകൂട്ടി. പി.പി.സി അംഗങ്ങൾ ‘പി.പി.സി കലാരശ്മി’ കലാസന്ധ്യ അവതരിപ്പിച്ചു. സ്ത്രീപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജ്വാല 2026’ മുദ്രാവാക്യ മത്സരവിജയികൾക്കുള്ള ഉപഹാരങ്ങളും, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

Also read: പണത്തിന് അത്യാവശ്യമുണ്ടെങ്കിലും, വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽ വീഴല്ലേ !ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്

ഇതോടൊപ്പം ‘N²T’ ക്രിക്കറ്റ് ബാറ്റുകളുടെയും പന്തുകളുടെയും പ്രൊഡക്ട് ലോഞ്ചും വേദിയിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. പ്രശസ്ത ഗായകൻ മനോജ് രാജഗോപാലിന്റെ സംഗീതവിരുന്നും, പ്രണവം ശശിയും സംഘവും അവതരിപ്പിച്ച ‘നാട്ടുചന്തം’ നാടൻപാട്ട് ദൃശ്യാവിഷ്കാരവും അരങ്ങേറി. പി.പി.സി പ്രഡിഡന്റ് കെ. കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശശികുമാർ, ഉണർവ്വ് സംഘാടക സമിതി ചെയർമാൻ രമേശ്‌ ബാബു, ട്രഷറർ ജിജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കുമാർ മേതിൽ സ്വാഗതവും രാഖി സുഭാഷ് രാജൻ നന്ദിയും പറഞ്ഞു. പ്രവാസി സെന്ററിന്റെ അംഗങ്ങളുൾപ്പെടെ നൂറോളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News