ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്ന അഭിനേത്രിയാണ് പാർവ്വതി തിരുവോത്ത്. സാമൂഹ്യവിഷയങ്ങളിൽ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത നടി എന്ന നിലയിലും ഒതുക്കത്തോടെയുള്ള അഭിനയ മികവിലും പാർവ്വതി ഇതിനകം തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട്.
പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പാർവ്വതി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ആദ്യമായാണ് പാർവ്വതി മുഴുനീള പോലീസ് വേഷത്തിൽ എത്തുന്നത്.
ALSO READ: ലക്ഷ്മിപ്രിയക്കെതിരായ പരാതി; മൊഴിയെടുക്കലിന് ഹാജരാകാൻ അൻസിബയോട് കോടതി
വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിലുണ്ട്. സെപ്റ്റംബർ പതിനൊന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here