ലക്ഷ്മിപ്രിയക്കെതിരായ പരാതി; മൊഴിയെടുക്കലിന് ഹാജരാകാൻ അൻസിബയോട് കോടതി

Court Summons Ansiba Hasan

തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ മൊഴിയെടുക്കലിന് ഹാജരാകാൻ അൻസിബയ്ക്ക് കോടതി നിർദേശം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. അടുത്ത മാസം 29 ന് ഹാജരാകണമെന്നാണ് നിർദേശം.

നടി ലക്ഷ്മി പ്രിയ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയായിരുന്നു അൻസിബ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. അൻസിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കേസെടുക്കാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തൻ്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കേണ്ടതാണെന്നും അൻസിബ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ധനുഷും രാഷ്ട്രീയത്തിലേക്ക് ? ചർച്ചയായി ആ പ്രസം​ഗം

അതേസമയം അമ്മ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ കാരണമായ ശ്വേതാ മേനോന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അന്‍സിബയുടെ അപേക്ഷ എറണാകുളം മുന്‍സിഫ് കോടതിയും ഇന്നു പരിഗണിക്കും. അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടഞ്ഞ കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. തന്‍റെ ഭാഗംകൂടി കേള്‍ക്കണമെന്നും അന്‍സിബ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News