എംജിആറും കരുണാനിധിയും മുതൽ വിജയ് വരെ എത്തി നിൽക്കുകയാണ് തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം. ഇപ്പോഴിതാ അതേ ലൈനിലേക്ക് ഒരാൾ കൂടി എത്താൻ പോകുന്നുവെന്ന സൂചനകളാണ് വരുന്നത്. വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ സൂചനയിലേക്ക് നയിച്ചത്.
‘ഒരിടത്ത് നിരവധി പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞ് സാധിക്കുന്ന രീതിയിൽ ക്ഷേമപ്രവർത്തനങ്ങൾ ചെയ്യണം. അവർക്ക് വേണ്ടി എന്താണോ നിങ്ങൾക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളിൽ കൂടുതൽ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’, എന്നാണ് ധനുഷ് ആഹ്വാനം പറഞ്ഞത്.
ALSO READ: നോളന്റെ ഒഡീസി ചോർന്നു; എച്ച്ഡി പ്രിന്റ് കണ്ടത് രണ്ട് മില്ല്യൺ ആളുകൾ
തന്റെ ആരാധകരോട് ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ധനുഷ് പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. നടൻ വിജയ് ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയിലൂടെ വർഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്നു. ഇതിന് ശേഷം ആയിരുന്നു തന്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here