തോളെല്ല് വേദന നിസാരമെന്ന് ഓർത്ത് തള്ളിക്കളയേണ്ട; നിങ്ങൾക്ക് ഫ്രോസൺ ഷോൾഡറാവാം

നമ്മളിൽ പലരേയും അലട്ടുന്ന ഒന്നാണ് തോളെല്ല് വേദന അല്ലെങ്കിൽ ഫ്രോസൺ ഷോൾഡർ. കൈ ഉയർത്താനോ, പുറകിലേക്ക് കൊണ്ടുപോകാനോ ഒക്കെ ബുദ്ധിമുട്ട് നേരിടാം ഫ്രോസൺ ഷോൾഡറുള്ള ആളുകൾക്ക്. തോളുവേദന നിസാരമെന്ന് ഓർത്ത് തള്ളിക്കളയണ്ട. ഈ അവസ്ഥയെക്കുറിച്ചും പരിഹാരമാർ​ഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

തോളിലെ സന്ധിയെ പൊതി‍ഞ്ഞിരിക്കുന്ന കാപ്സ്യൂൾ കട്ടികൂടി മുറുകിപോകുന്ന അവസ്ഥയാണിത്. പ്രമേഹമുള്ളവരിൽ ഈ അവസ്ഥയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ തോളിന് ഏൽക്കുന്ന പരിക്കുകൾ, കൈകൾ അനക്കാതെ ദീർഷകാലം കിടക്കേണ്ടി വരിക, തൈറോയ്ഡ് എന്നിവ ഫ്രോസൺ ഷോൽഡർ ഉണ്ടാവാനുള്ള കാരണങ്ങളാണ്.

also read; വിരലുകൾ ഞൊടിക്കുമ്പോൾ ശബ്ദം കേൾക്കുന്നത് അസ്ഥികൾ ഉരസുന്നത് കൊണ്ടല്ല; അതിനുപിന്നിലെ കാരണമിതാണ്..

തുടക്കത്തിൽ ചെറിയ വേദനയാവും അനുഭവപ്പെടുക എന്നാൽ പിന്നീട് തോൾ അനക്കാൻ പാടില്ലാത്ത തരത്തിലേക്ക് ഈ വേദനയെത്താം. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ചില വഴികളുണ്ട്. വേദനയുള്ള ഭാ​ഗത്ത് ചൂടുവെള്ളം കൊണ്ട് ഒപ്പുന്നത് പേശികളുടെ കട്ടികുറയ്ക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും.

ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദേശപ്രകാരം തോളിന്റെ ചലനശേഷി വീണ്ടെടുക്കാനുള്ള വ്യായാമങ്ങൾ ചെയ്യാം. എന്നാൽ, കനത്ത വ്യായാമങ്ങൾ ചെയ്താൽ അത് തോളെല്ലിനെ കൂടുതൽ അപകടത്തിലാക്കും. കിടക്കുമ്പോൾ വേദനയുള്ള വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നത് ഒഴിവാക്കുക. കൂടാതെ വേദനയുള്ള കൈയ്ക്ക് താഴെ ഒരു തലയണ വയ്ക്കുന്നതും നല്ലതാണ്.

ശരീരത്തിലെ നീർക്കെട്ട് ഒഴിവാക്കാൻ സഹായിക്കുന്ന ഇഞ്ചി, മഞ്ഞൾ, ഒമേ​ഗ-3 പോലുള്ള പ​ദാർത്ഥങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നതും നല്ലതാണ്. ഈ വേദന നിസാരമാണെന്ന് കരുതി ഒഴിവാക്കേണ്ട, വേദന അനുഭവപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ സേവനം തേടുന്നതാവും ഉചിതം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News