ആരോ​ഗ്യനിലയിൽ ആശങ്ക; ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീംകോടതിയുടെ ഉത്തരവ്

Imran Khan Health issues pak highcourt

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ, അദ്ദേഹത്തെ അഡിയാല ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇസ്ലാമബാദിലെ ഷിഫ ഇന്റർനാഷ്ണൽ ആശുപത്രിയിലേക്കാകും അദ്ധേ​ഹത്തെ മാറ്റുക. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഇമ്രാൻ ഖാനെ കർശന സുരക്ഷയിൽ ആശുപത്രിയിൽ തന്നെ സം​രക്ഷിക്കണമെന്നാണ് കോടതി നിർദേശം.

റെറ്റിനയിൽ നിന്നുള്ള രക്തപ്രവാഹത്തെ ബാധിക്കുന്ന അവസ്ഥയായ സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ ഇമ്രാൻ ഖാന്റെ വലതു കണ്ണിനെ ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്കുവേണ്ടി അദ്ധേഹത്തെ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി ഹർജി അംഗീകരിക്കുന്നത്. മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി ഉൾപ്പെടെയുള്ള പ്രമുഖർ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Also read: ഈ കൈകളിൽ ഭദ്രം; യുകെയിൽ കാട്ടുതീയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് എലി, രക്ഷകരായി ഫയർഫോഴ്സ്

ഷിഫാ ആശുപത്രിയിലേക്ക് മാറ്റുന്നതിനൊപ്പം വ്യക്തിഗത ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും കാണാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 2022ൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുകയാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News