‘മലയാളി ഓണക്കാലത്ത് വാങ്ങുന്ന ഏതു സാധനത്തിനാണ് ജിഎസ്ടി ഉള്ളത് ?’; പണം ജിഎസ്ടിയായി ഖജനാവിൽ തിരിച്ചെത്തുമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടക്കി ഫേസ്ബുക്ക് പോസ്റ്റ്

ഓണക്കാലത്ത് സർക്കാർ സാധാരണക്കാരന് നൽകിയ പണം മുഴുവൻ ജിഎസ്ടിയായി കറങ്ങിത്തിരിഞ്ഞ് മൂന്നു നാലു മാസം കൊണ്ട് ഖജനാവിൽ തിരിച്ചെത്തുമെന്നായിരുന്നു ഒരു ന്യൂസ് ചാനൽ കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ വാദം. ഇതിനെ പൊളിച്ചടക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കെ ജി ബിജു എന്നയാളാണ് ഈ മുഖ്യമന്ത്രിയുടെ ഈ വാദം പൊളിച്ചടക്കി രം​ഗത്തെത്തിയത്.

ഒരേസമയം മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ദിവസം നൂറു കഴിഞ്ഞിട്ടും രാജ്യത്തെ നികുതിഘടനയെന്തെന്ന് ഒരു ചുണ്ണാമ്പും ഇദ്ദേഹത്തിന് തിരിഞ്ഞിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. മണി ചെയിൻ എക്കണോമിക്സും കൈയിൽവെച്ച് ആഡംസ്മിത്തു കളിക്കാനുള്ള തൊലിക്കട്ടി വി ഡി സതീശനുള്ളതിൽ അത്ഭുതമില്ല. ക്ഷേമപെൻഷനും മറ്റും കൈപറ്റുന്ന മലയാളി, ഓണക്കാലത്ത് വാങ്ങിക്കുന്ന ഏതുൽപ്പന്നത്തിനാണ് ജിഎസ്ടിയുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

പാക്ക് ചെയ്യാത്ത അരിയ്ക്ക് ജിഎസ്ടിയില്ല. പായ്ക്ക് ചെയ്യാത്ത പയറുവർഗങ്ങൾക്കും ധാന്യങ്ങൾക്കും പച്ചക്കറിയ്ക്കും ജിഎസ്ടിയില്ല. പഴവർഗങ്ങൾക്കും തേങ്ങയ്ക്കും വാഴയിലയ്ക്കും ജിഎസ്ടിയില്ല. പാൽ, പഞ്ചസാര, തൈര് തുടങ്ങിയ ഉൽപന്നങ്ങൾക്കൊന്നിനും ജിഎസ്ടിയില്ല. സപ്ലൈകോ വഴി സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിന് ജിഎസ്ടിയില്ല. പായ്ക്ക് ചെയ്ത ബ്രാൻഡഡ് ഉൽപന്നങ്ങളിൽ വെളിച്ചെണ്ണ, നെയ്, വെണ്ണ, പായസം മിക്സ്, സാമ്പാർ പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടി. സോപ്പ്, പേസ്റ്റ്, 2500 വരെയുള്ള ഓണക്കോടികൾ എന്നിവയ്ക്കും അഞ്ചു ശതമാനം ജിഎസ്ടി കൊടുക്കണം. പിന്നെ ഫ്രിഡ്ജ്, വാഷിഗ് മെഷീൻ, ടിവി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. ഈ നികുതി ഘടന നിലനിൽക്കുന്ന രാജ്യത്തിരുന്നാണ് വി ഡി സതീശൻ, മൂന്നു മാസം കൊണ്ട് സർക്കാർ മാർക്കറ്റിലിറക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് ഖജനാവിലെത്തുമെന്ന് വീമ്പടിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

Related Articles

ആദ്യത്തെ തവണ പതിനഞ്ചു ശതമാനം വരെ തിരിച്ച് ഖജനാവിലെത്തുമത്രേ. ഈ തിയറി കേട്ടാൽ മണി ചെയിൻ തട്ടിപ്പുകാരൻ പോലും തലയിൽ കൈവെച്ചുപോകും. പുസ്തകത്താളിൽ പതുക്കിവെയ്ക്കുന്ന മയിൽപ്പീലി പെറുമെന്ന പ്രതീക്ഷ ഇന്നും കൈമോശം വരാത്തവർക്ക് സതീശന്റെ ജിഎസ്ടി സിദ്ധാന്തം വിസ്മയമാകുമെന്നും പോസ്റ്റിൽ പറയുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here