യുഡിഎഫ് ഭരണം 100 ദിവസം പിന്നിട്ടിട്ടും പ്രധാന ബോർഡ് കോർപ്പറേഷനുകളിൽ പോലും അധ്യക്ഷന്മാരെ നിശ്ചയിക്കാതെ സർക്കാർ. പല ബോർഡുകളിലും ഭരണ പ്രതിസന്ധി തുടരുകയാണ്. ഓണക്കാലത്താണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നത്. കെടിഡിസി ചെയർമാനെ പോലും ഇതുവരെ സർക്കാരിന് നിയമിക്കാനായില്ല.
ചലച്ചിത്ര അക്കാദമി ചെയർമാൻ, സാഹിത്യ അക്കാദമി ചെയർമാൻ തുടങ്ങി പ്രധാന പദവികൾ പോലും ഒഴിഞ്ഞു കിടക്കുന്നു. ബോർഡ് കോപ്പറേഷൻ പദവികളിൽ തർക്കം തീരുമാനിക്കാൻ യുഡിഎഫ് ഉഭയകക്ഷി ചർച്ച നടത്തുമെന്ന് തീരുമാനിച്ചെങ്കിലും ഇതുവരെ യോഗം ചേരാൻ ആയിട്ടില്ല. ഇതിൽ ലീഗ് അടക്കമുള്ള പ്രധാനപ്പെട്ട ഘടകകക്ഷികൾക്ക് വലിയ അതൃപ്തി ഉണ്ട്. കോൺഗ്രസിനുള്ളിൽ പദവികൾ വീതം വയ്ക്കുന്നതിലും നേതാക്കൾ തമ്മിൽ തർക്കമുണ്ട്. ഇത്തരം തർക്കങ്ങൾ കാരണമാണ് തീരുമാനമെടുക്കാൻ വൈകുന്നത്.
Related ArticlesEnglish Summary
Even after completing 100 days in office, the UDF government has not appointed chairpersons to several major boards and corporations in Kerala, leading to administrative uncertainty. The Kerala Tourism Development Corporation is among the key institutions still awaiting a chairman, despite the ongoing Onam tourism season. Important posts such as the Kerala State Chalachitra Academy chairman and Kerala Sahitya Akademi chairman also remain vacant.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here