രാജ്യത്തെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനെതിരെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഐഷി ഘോഷ്. കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻ്റ്സ് യൂണിയൻ മാഗസിൻ പ്രകാശനം ഉദ്ഘാടനം ചെയ്ത് ഐഷി ഘോഷ് പറഞ്ഞു.
പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസമെന്ന രീതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതിനെതിരെ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കണം. വിദ്യാർഥികൾ സ്വന്തം കാര്യംമാത്രം നോക്കുന്നതിന് പകരം സമൂഹത്തെകൂടി പരിഗണിക്കണം. ജന്തർമന്തറിലെ സമരം രാജ്യത്തെ യുവാക്കളുടെ ശക്തി തെളിയിച്ചു. സംസ്ഥാനത്തും നിരവധി പോരാട്ടങ്ങൾ നടക്കുന്നു. നമ്മുടെ പോരാട്ടങ്ങൾ തിരിച്ചറിയണമെന്നും ഐഷി ഘോഷ് പറഞ്ഞു.
ആടിയും പാടിയും എഴുതിയും നൃത്തംചെയ്തും ഓരോ വികാരങ്ങളും പ്രകടിപ്പിക്കണം. കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻ്റ്സ് യൂണിയൻ മാഗസിൻ പ്രകാശനം ഐഷി ഘോഷ് നിർവഹിച്ചു.
English Summary
SFI All India Vice President Aishe Ghosh called on students across the country to stand united against the commercialisation of education. Speaking at the launch of the Calicut University Departmental Students’ Union magazine, she said the education system is increasingly becoming accessible mainly to those who can afford it. Ghosh urged students to look beyond their individual concerns and engage with wider social issues. She also highlighted the Jantar Mantar protest as an example of the strength of India’s youth and encouraged students to express their ideas and emotions through various forms of art and activism.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here