ഇത് ഒരു ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല ; യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് പച്ചക്കൊടി കാണിക്കുന്നു – പി എ മുഹമ്മദ് റിയാസ്

കാസർ​ഗോ‍ഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിൽ ആർഎസ്എസ് നേതാവ് വി ഡി സവർക്കറെ പുകഴ്ത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ സംഘപരിവാർ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കുകയാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.

‌ഇത് ഒരു ക്വിസ് ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാണിക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കരുതെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

Alaso Read – ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ തൊടാൻ പേടിയോ?; തുടർ നടപടിയെടുക്കാതെ കേരള പൊലീസ്

ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് വി ഡി സവർക്കറുടെ പേര് നൽകിയിരിക്കുന്നത്. എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത്‌ ഉൾപ്പെട്ടത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here