തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. ഡോക്ടർമാരുടെ കുറവ് മൂലം ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി. ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ ഗർഭിണികൾ ഉൾപ്പെടെ വലയുകയാണ്.
ഡോക്ടർമാർ അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പോകുന്നുവെന്ന പരാതിയും വ്യാപകമാണ്. ആവശ്യമായ ഡോക്ടർമാരെ നിയമിക്കാതെ ട്രാൻസ്ഫർ നടത്തിയതിലും അപാകത നിലനിൽക്കുന്നുണ്ട്. പ്രസവത്തിനായി എത്തുന്നവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്.
also read; പാലാ നഗരസഭ എൽഡിഎഫിന്; മായ രാഹുൽ പുതിയ ചെയർപേഴ്സൺ
താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഉള്ളത് 2 സീനിയർ കൺസൾട്ടന്റ്, ഒരു ജൂനിയർ കൺസൾട്ടന്റ് ഉൾപ്പെടെ 3 ഡോക്ടർമാരാണുള്ളത്. ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ ആവശ്യത്തിന് അവധിയെടുത്തുവെന്നാണ് ലഭിക്കുന്ന വിശദീകരണം.
സീനിയർ കൺസൾട്ടന്റുമാരിൽ ഒരാൾ ദീർഘകാല അവധിയെടുത്തു സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി. മൂന്നാമത്തെ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയി, പകരം ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. ഇവരുടെ അവധി സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാത്തതിനാൽ പകരം നിയമനം നടത്താൻ കഴിഞ്ഞിട്ടില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here