ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി ആർ കോംഗോയിൽ) പൊട്ടിപ്പുറപ്പെട്ട എബോള പകർച്ചവ്യാധി രാജ്യത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മേയ് 15-ന് പകർച്ചവ്യാധി പ്രഖ്യാപിച്ചത് മുതൽ ഇതുവരെ 2,325 പേർ എബോള ബാധിച്ച് മരിച്ചതായി കോംഗോ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഞായറാഴ്ച അറിയിച്ചു. ഇതോടെ 2018-2020 കാലത്തെ 2,287 മരണങ്ങളുടെ റെക്കോർഡാണ് ഈ പകർച്ചവ്യാധി മറികടന്നിരിക്കുന്നത്.
ഇതുവരെ 4,945 സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 101 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ 26 പ്രവിശ്യകളിൽ 6-ലേക്ക് രോഗം പടർന്നുകഴിഞ്ഞു. എബോള റെക്കോർഡ് വേഗതയിലാണ് പടരുന്നത്. ഓരോ 30 മിനിറ്റിലും ഒരാൾ മരിക്കുന്നുണ്ടെന്ന് യുഎൻ മാനുഷിക സഹായ മേധാവി ടോം ഫ്ളെച്ചർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
also read: ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 53 ആയി, 5000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ലോകാരോഗ്യ സംഘടനയും രോഗത്തിന്റെ വ്യാപനത്തെ “അസാധാരണം” എന്നാണ് വിശേഷിപ്പിക്കുന്നത്. 2014-2016-ൽ പശ്ചിമാഫ്രിക്കയിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ എബോള പകർച്ചവ്യാധി 1,000 മരണങ്ങൾ എത്താൻ അഞ്ച് മാസമെടുത്തു. എന്നാൽ കോംഗോയിലെ ഈ പകർച്ചവ്യാധി 3 മാസം കൊണ്ട് 2,000 മരണങ്ങൾ കടന്നു. ഫെബ്രുവരി മുതൽ തന്നെ രോഗം കണ്ടെത്താതെ പടർന്നിരിക്കാമെന്നും ഗവേഷകർ സംശയിക്കുന്നു.
സാധാരണ പനി, മലേറിയ പോലെയാണ് എബോള പടർന്നുപിടിക്കുന്നത്. പനി, തലവേദന, കടുത്ത ക്ഷീണം എന്നിവ 2 മുതൽ 21 ദിവസത്തിനുള്ളിൽ കാണാം. രോഗം മൂർച്ഛിക്കുമ്പോൾ ഛർദ്ദി, കടുത്ത വയറിളക്കം, അവയവങ്ങൾ തകരാറിലാകൽ എന്നിവയും രോഗികളിൽ അനുഭവപ്പെട്ട് തുടങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here