“കടം കയറി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതിയാണ് നമ്മുടെ സംസ്ഥാനത്തിന്” നമ്മുടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതാണ് ഈ കാര്യം.
എന്നാൽ സംസ്ഥാനത്ത് ഭരണം മാറിയിട്ട് വെറും മൂന്നുമാസം മാത്രമാണയത്. അതായത് കൃത്യമായി പറഞ്ഞാൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ ഭരണത്തിലേറിയിട്ട് 91 ദിവസം. എന്നാൽ ഇതിനോടകം തന്നെ ഈ വർഷം കടമെടുക്കാവുന്നതിന്റെ പകുതിയോളം തുക ഈ സർക്കാർ കടമെടുത്തു കഴിഞ്ഞു എന്നുള്ളതാണ് വാസ്തുത. മാത്രവുമല്ല ഇപ്പോഴിതാ വീണ്ടും കടമെടുക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. 2200 കോടി രൂപയാണ് ഇത്തവണ കടമെടുക്കുന്നത്. ഓണക്കാല ചെലവ് നേരിടാൻ വേണ്ടിയാണ് ഈ റെക്കോർഡ് കടമെടുപ്പ് എന്നാണ് സർക്കാരിന്റെ വാദം.
എനിക്ക് ചോദിക്കാനുള്ളത് മുമ്പ് പറഞ്ഞതെല്ലാം നമ്മുടെ വി ഡി സതീശൻ സാർ മറന്നുപോയതാണോ അതോ മറന്നതായി അഭിനയിക്കുന്നതാണോ?
ഇതോടെ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള കടമെടുപ്പ് 14,400 കോടിയാവും. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും കാണിക്കുന്നത് പിന്നെ പുതിയ സംഭവമല്ലല്ലോ.
പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് സർക്കാർ കടമെടുക്കുന്നതിനെ രൂഷമായ ഭാഷയിൽ വിമർശിക്കുകയും, ഭരണത്തിലെത്തുമ്പോൾ റെക്കോർഡ് കടമെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
എന്നാല്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടമെടുപ്പ് പരിധികളും സാമ്പത്തിക ഉപരോധങ്ങളും കാരണം കേവലം ദൈനംദിന ചെലവുകൾക്ക് പോലും ധനസമാഹരണം നടത്താൻ ബുദ്ധിമുട്ടിയ ഘട്ടത്തിലും ക്ഷേമ പെൻഷനുകളും സൗജന്യ റേഷൻ ആനുകൂല്യങ്ങളും മുടങ്ങാതെ എത്തിക്കാൻ മുൻ സർക്കാരിന് സാധിച്ചത് ബദൽ സാമ്പത്തിക നയങ്ങൾ കൊണ്ടായിരുന്നു.
Also Read: നെറ്റ് പുനഃപരീക്ഷാ ക്രമക്കേട്: രാജ്യതലസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം
പ്രതിപക്ഷത്തായിരിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാണ് എന്ന് അടിസ്ഥാനരഹിതമായി വിലപിക്കുകയും, അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപ കടമെടുക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു. സാമ്പത്തിക മാനേജ്‌മെന്റ് എന്നത് വാക്കുകളിലല്ല മറിച്ച് പ്രായോഗിക നടപടികളിലാണ് തെളിയിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് നിലവിലെ സര്‍ക്കാരിന്റെ പ്രവൃത്തികള്‍.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here