17 തവണ വൈകി എത്തി; ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എഐ ബോസ്

ai boss fires worker

17 തവണ ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എഐ ബോസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ എഐ ഗവേഷണ കമ്പനിയായ അന്‍ഡോണ്‍ ലാബിലെ ഒരു സ്റ്റോറിലാണ് സംഭവം. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സ്റ്റോറിൽ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്, പ്രവർത്തന സമയം തീരുമാനിക്കേണ്ടത്, ജീവനക്കാരെ നിയമിക്കുക എന്നീ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നത് എഐ ആണ്.

എന്നാൽ ജീവനക്കാരൻ വൈകി എത്തുന്നത് കണ്ടുപിടിക്കുന്നതിൽ എഐക്ക് ആദ്യം വീഴ്ച പറ്റി. 17 തവണ ഓഫീസിൽ വൈകിയെത്തിയ ശേഷമാണ് എഐക്ക് ഇത് കണ്ടുപിടിക്കാൻ സാധിച്ചത്. 23 ഷിഫ്റ്റിലാണ് 17 തവണ ജീവനക്കാരൻ വൈകിയത്. എഐ ത​ന്റെ പോളിസികൾ മറന്നുപോയതാണ് തീരുമാനം ഇത്രയും വൈകാൻ കാരണം. ഒരു ബിസിനസ് നടത്താൻ എഐക്ക് എത്രത്തോളം സാധിക്കും എന്നു കണ്ടെത്തുന്നതായിരുന്നു ഈ സ്റ്റോറി​ന്റെ ലക്ഷ്യം.

Also Read: സഹയോഗ് പോർട്ടൽ വഴി നാല് മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ നീക്കിയത് 1,95,000 കണ്ട​ന്റുകൾ; കേരളത്തിലും സംഭവിച്ചത് സമാനസംഭവമോ?

ഇത് ആദ്യമായാണ് എഐ ഒരു ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. അതുകൊണ്ട് തന്നെ ഈ സംഭവം വലിയ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ലൂണ എന്നാണ് ഈ എഐ ഏജ​ന്റി​ന്റെ പേര്. ഒരു സ്റ്റോർ മേനജറുടെ എല്ലാ ചുമതലകളും ലൂണയ്ക്കായിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News