ഭക്ഷണം കഴിച്ചതിനുശേഷം പ്ലേറ്റിൽ ബാക്കിയാകുന്നത് സാധാരണയായി നമ്മൾ ചപ്പുകുട്ടയിലേക്കാണ് തള്ളാറുള്ളത്. എന്നാൽ ചൈനയിലെ സ്കൂൾ കാന്റീനുകളിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഭക്ഷണാവശിഷ്ടങ്ങളെ വെറുതെ കളയാതെ അവയെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്ന വിദ്യയാണ് ലോകത്തെ ഞെട്ടിക്കുന്നത്.
വിദ്യാർത്ഥികൾ തങ്ങൾ കഴിച്ചു ബാക്കി വന്ന ചോറും പച്ചക്കറികളും മാംസവുമെല്ലാം പ്ലേറ്റിൽ നിന്ന് നേരിട്ട് ഒരു പ്രത്യേക മെഷീനിലേക്കാണ് നിക്ഷേപിക്കുന്നത്. ഈ മെഷീൻ ഈ അവശിഷ്ടങ്ങളെ ആദ്യം നന്നായി അരച്ച് ഒരു കുഴമ്പ് പരുവത്തിലാക്കുന്നു. ഈ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഈ കുഴമ്പിൽ നിന്ന് എണ്ണയും വെള്ളവും വേർതിരിച്ചെടുക്കുക എന്നതാണ്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന എണ്ണ പിന്നീട് ബയോഡീസൽ എന്നറിയപ്പെടുന്ന പുനരുപയോഗിക്കാവുന്ന ഇന്ധനമാക്കി മാറ്റുന്നു. സാധാരണ ഡീസലിന് മികച്ചൊരു പകരക്കാരനാണിത്.
ALSO READ: ട്രെയിനിലാണേൽ ടിക്കറ്റില്ല, വിമാനടിക്കറ്റ് തൊട്ടാൽ പൊള്ളും; ഓണത്തിന് നാട്ടിലെത്താൻ കാത്തിരിക്കുന്ന ദില്ലി മലയാളികൾ ദുരിതത്തിൽ
എണ്ണ എടുത്തു കഴിഞ്ഞാൽ ബാക്കി വരുന്ന ഭാഗങ്ങൾ പിന്നീട് ബാക്ടീരിയകൾ ഉപയോഗിച്ച് പുളിപ്പിക്കുന്നു. കുറച്ചു കാലത്തിനുശേഷം ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ജൈവവളമായി മാറുന്നു. മാലിന്യങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുന്ന ഈ ലളിതമായ മാതൃക ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. മാലിന്യത്തെ എങ്ങനെ സമ്പത്താക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്.
How China’s school canteens are fighting food waste pic.twitter.com/FYM1oTrCfq
— Massimo (@Rainmaker1973) July 29, 2026
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here