‘സാനു മാസ്റ്റർ ഒരിക്കലും ഇടതുപക്ഷത്തെ തള്ളി പറഞ്ഞു സ്വന്തം യശസ്സ് ഉയർത്താൻ ശ്രമിച്ചിട്ടില്ല’ : സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതു സർക്കാരിന്റെ തുടർഭരണം അപകടമാണെന്ന് സാനു മാസ്റ്റർക്ക് തോന്നിയില്ല സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ തള്ളി പറഞ്ഞു സ്വന്തം യശസ്സ് ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കൊച്ചിയിൽ പ്രൊഫ. എം കെ സാനു അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാനു മാഷിന് ഉയർന്ന സ്ഥാനം ജനമനസ്സുകളിൽ ഉണ്ടായിരുന്നതായും നിലപാട് ഇല്ലാത്തവർക്കാണ് തങ്ങൾ ഇവിടെയുണ്ടെന്ന് അറിയിക്കാൻ ശ്രമം നടത്തേണ്ടി വരുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

also read; പ്രഥമ എം കെ സാനു പുരസ്കാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡോ. എം ലീലാവതിക്ക് സമ്മാനിച്ചു

English summary:

Leader of the Opposition Pinarayi Vijayan made an indirect criticism of writer K. Satchidanandan, stating that veteran scholar M.K. Sanu never believed that the continuation of an LDF government was a danger to Kerala. He said Sanu Master never sought to enhance his own reputation by distancing himself from or criticising the Left

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News