പ്രഥമ എം കെ സാനു പുരസ്കാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡോ. എം ലീലാവതിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും കീർത്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി ടീച്ചറുടെ വീട്ടിലെത്തിയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചത്. വിപുലമായ പൊതുപരിപാടി വൈകീട്ട് നാല് മണിക്ക് നടക്കും. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് എം കെ സാനു പുരസ്കാരം സമ്മാനിക്കുന്നത്. പുരസ്കാര തുകയായ ഒരു ലക്ഷം രൂപ സി പി ഐ എം നിയന്ത്രണത്തിലുള്ള കനിവ് പാലിയേറ്റീവ് കെയറിന് എം ലീലീവതി ടീച്ചർ സംഭാവന നൽകി.
Also read: നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർ സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശം
English summary
Opposition Leader Pinarayi Vijayan presented the inaugural M.K. Sanu Award to Dr. M. Leelavathi in recognition of her lifetime contributions to the social, cultural, and literary fields. The award, comprising a cash prize of ₹1 lakh, a plaque, and a citation, was presented at Dr. Leelavathi’s residence. A public felicitation ceremony is scheduled to be held at 4:00 p.m. later in the day.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here