സൈക്കിൾ മുതൽ വിമാനത്തിന്റെ ടയറുകൾ വരെ എപ്പോഴും കറുത്ത നിറത്തിലാണ്. നിങ്ങൾക്ക് അറിയാമോ ലോകത്തിലെ ആദ്യത്തെ ടയറുകൾ നിർമ്മിച്ചപ്പോൾ അവയുടെ നിറം കറുപ്പ് അല്ലായിരുന്നു. മറിച്ച് വെളുപ്പ് നിറമായിരുന്നു. റബ്ബറിന്റെ സ്വാഭാവിക നിറം വെളുപ്പ് ആയതിനാലാണ് ആദ്യകാലത്ത് ടയറുകൾ വെളുപ്പ് നിറത്തിൽ വന്നത്. പിന്നീട് എന്തുകൊണ്ടാണ് ടയറുകൾ വെളുപ്പ് നിറത്തിൽ വന്നത്.
ആദ്യകാലത്തെ വെളുത്ത റബ്ബർ ടയറുകൾക്ക് ബലവും ആയുസും വളരെ കുറവായിരുന്നു. അവ തേഞ്ഞ് പോവുകയും ചൂടാവുമ്പോൾ ഉരുകാൻ തുടങ്ങുകയും ചെയ്യും. ഇതിനൊരു പരിഹാരമായാണ് ശാസ്ത്രഞ്ജർ റബ്ബറിനൊപ്പം കാർബൺ ബ്ലാക്ക് എന്ന കെമിക്കൽ ചേർക്കാൻ തുടങ്ങിയത്. ഈ കെമിക്കൽ ചേർക്കാൻ തുടങ്ങിയതോടെ ആണ് ടയറുകളുടെ നിറം കറുപ്പായി തീർന്നത്.
also read; കാറിന്റെ എയർബാഗുകൾ ജീവൻ രക്ഷിക്കണമെങ്കിൽ ഈ തെറ്റുകൾ അരുത്
കാർബൺ ബ്ലാക്ക് ചേർത്തതോടെ ടയറുകളുടെ ബലം വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ വർധിച്ചു. കാർ ഓടുമ്പോൾ റോഡുമായുണ്ടാവുന്ന നിരന്തരം ഉരസൽ കാരണം ടയറുകൾ അമിതമായി ചൂടാവുന്നു. എന്നാൽ ടയറിന്റെ കറുത്ത നിറം ഈ ചൂടിനെ വലിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. ഇത് ടയറിന്റെ ചൂട് കുറയ്ക്കാനും വേഗതയിൽ ഓടുമ്പോൾ ടയർ പൊട്ടിത്തെറിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നതിനാൽ ടയർ പെട്ടെന്ന് കട്ടിയാവുകയും വിള്ളലുകൾ വീഴാനും കാരണമാവും. എന്നാൽ ടയറിലുള്ള കാർബൺ ബ്ലാക്ക് ഈ യുവി രശ്മികളെ തടയുകയും ടയറിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ടയറുകളിൽ അഴുക്ക് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെളുത്ത നിറത്തിലുള്ള ടയറുകളാകുമ്പോൾ നിരന്തരം കഴുകിയെല്ലാം ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ, കറുത്ത നിറത്തിലുള്ള ടയറുകളാണുമ്പോൾ ഇക്കാര്യത്തേക്കുറിച്ചുള്ള ആശങ്ക ഉണ്ടാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here