ഓണമിങ്ങ് എത്താറായി. അപ്പോൾ പിന്നെ സദ്യയെ കുറിച്ചാവാം സംസാരം. പൈനാപ്പിൾ കൊണ്ട് പച്ചടി എല്ലാവരും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തവണ ഒരു വെറൈറ്റിക്ക് അച്ചാർ ആയാലോ ? ഇതാ റെസിപ്പി
അവശ്യ ചേരുവകൾ
പൈനാപ്പിൾ – 1 (ചെറുതായി അരിഞ്ഞത്)
മുളക് പൊടി – 2-3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഉലുവ പൊടി – 1/4 ടീസ്പൂൺ
കായം പൊടി – ഒരു നുള്ള്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് – ആവശ്യത്തിന്
വിനാഗിരി – ആവശ്യത്തിന്
നല്ലെണ്ണ, കടുക്, കറിവേപ്പില – വറുത്തിടാൻ
പഞ്ചസാര അല്ലെങ്കിൽ ശർക്കര – അല്പം (മധുരത്തിന്)
ഉപ്പ് – ആവശ്യത്തിന്
ALSO READ: പ്രഥമനേയും വെല്ലും; ഈ ഓണത്തിന് സ്റ്റാർ ബീറ്റ്റൂട്ട് പായസം തന്നെ
തയാറാക്കുന്ന വിധം
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ വറുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾ പൊടി, മുളക് പൊടി, ഉലുവ പൊടി, കായം എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ കഷണങ്ങളും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പൈനാപ്പിൾ പാകത്തിന് വെന്തുകഴിയുമ്പോൾ വിനാഗിരിയും, മധുരത്തിനായി അല്പം പഞ്ചസാരയോ ശർക്കരയോ ചേർത്ത് തീ അണയ്ക്കാം. നന്നായി ചൂടാറിയ ശേഷം വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here