ഓണക്കാലത്ത് കാറ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഇത് അറിഞ്ഞിരിക്കണം; പത്ത് ലക്ഷത്തിൽ താഴെയുള്ള മികച്ച കാറുകൾ

best cars under ten lakhs

പലരും ഓണമുൾപ്പെടെയുള്ള ഫെസ്റ്റിവൽ സീസൺ വരുമ്പോൾ വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ വാങ്ങാൻ കാത്തിരിക്കാറുണ്ട്. ഓണക്കാലത്ത് ഇപ്പോൾ മിക്ക ഡീലർമാരും വ്യത്യസ്തമായ ഓഫറുകളും മറ്റും നൽകുന്നുമുണ്ട്. എന്നാൽ ഓഫറുകൾ മാത്രം കണ്ട് വാഹനം വാങ്ങാൻ ഇറങ്ങുകയാണെങ്കി‍ൽ അത് വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച നിങ്ങൾക്ക് താങ്ങാവുന്ന ബഡ്ജറ്റിലുള്ള കാറുകളാണ് പ്രധാനം. ആവശ്യങ്ങൾ നിറവേറ്റാൻ അവയെക്കൊണ്ട് സാധിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കേണ്ടുന്നത് അനിവാര്യമാണ്.

മികച്ച കാറുകൾ

മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വാഹനമാണ് സ്വിഫ്റ്റ്. വർഷങ്ങളായി ഇന്ത്യൻ നിരത്തുകൾ അടക്കി വാഴുന്ന വാഹനം കൂടിയാണിത്. 5.79 മുതൽ 8.84 ലക്ഷം രൂപവരെയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില. വിവിധ വേരിയൻ്റുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാനുവൽ ട്രാൻസ്മിഷനും വാഹനത്തിനുണ്ട്. ഓട്ടോമാറ്റിക്കിന് 24.8 കിലോമിറ്റർ പെർ ലിറ്ററും മാനുവൽ വാ​ഹനത്തിന് 25.75 കിലോ മീറ്റർ പെർ ലിറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

Also read: ടയറുകൾ കറുത്ത നിറത്തിൽ മാത്രമായതിന്റെ കാരണമറിയാമോ ?

ടാറ്റാ പഞ്ച്

അടുത്തിടെ ലോഞ്ച് ചെയ്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വാഹനമാണ് ടാറ്റാ പഞ്ച്. ടാറ്റയുടെ ബിൽഡ് ക്വാളിറ്റിയും കരുത്തും വാഹനത്തിൻ്റെ പ്രത്യേകതയാണ്. 5.70 മുതൽ – 10.67 ലക്ഷം രൂപ വരെയാണ് വാഹനത്തിന് ഇന്ത്യയിലെ എക്സ് ഷോറൂം വില. വിവിധ വേരിൻ്റുകളിൽ നിരത്തിലിറങ്ങുന്ന വാഹനത്തിന് 19 കിലോമീറ്റർ പെർ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഹ്യൂണ്ടായി എക്സ്റ്റർ

ഹ്യൂണ്ടായിയുടെ ഡ്രൈവിങ് കംഫേർട്ടിനെ വെല്ലാൻ മറ്റാരുമില്ലെന്ന് ഉറപ്പിക്കുന്നതാണ് നിരത്തുകളിലെ ഹ്യുണ്ടായിയുടെ അധിപത്യം. കമ്പനിയുടെ മികച്ച വാഹനങ്ങളിലൊന്നാണ് എക്സ്റ്റർ. 5.81 – 9.61 രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News