സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ നിരക്ക്..

Gold Price Today Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ 1,14,320 രൂപയായിരുന്ന ഒരു പവൻ സ്വർണത്തി​ന്റെ വില ഇന്ന് 1,13,640 രൂപയായാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തി​ന്റെ വില 14,205 രൂപയുമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടുകയാണ് ചെയ്തത്.

സ്വർണത്തിനെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സ്വർണം വാങ്ങി സൂക്ഷിക്കാറുമുണ്ട്. വാങ്ങി സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക. അന്താരാഷ്ട്ര പ്രതിസന്ധികളുടെ പ്രതിഫലനങ്ങള്‍ രാജ്യാന്തര സ്വര്‍ണ മാര്‍ക്കറ്റില്‍ ദൃശ്യമാകും.

Also Read: എക്സാലോജിക് കേസിലെ ഇഡി റെയ്ഡ്; വിഷയം രാഷ്ട്രീയമായി നേരിടുമെന്ന് പിഎ മുഹമ്മദ് റിയാസ്

ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും മാറ്റങ്ങളുണ്ടാക്കും. പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. കല്യാണ സീസണില്‍ സ്വര്‍ണത്തിന് ആവശ്യകത കൂടും. ഓണക്കാലമായത് കൊണ്ട് തന്നെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാകും എല്ലാവരും.

English Summary

Gold prices in Kerala declined today after witnessing an upward trend in recent days. The price of one pavan of gold, which stood at ₹1,14,320 yesterday, fell to ₹1,13,640 today. The price of one gram also dropped to ₹14,205.

Gold is widely considered a safe-haven investment, with many people buying it as a form of savings or for future financial needs. Changes in the international gold market, often influenced by global uncertainties, can have an impact on prices in the Indian market.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News