എക്സാലോജിക് കേസുമായി ബന്ധപ്പെട്ടുണ്ടായ ഇഡി റെയ്ഡിൽ പ്രതികരണവുമായി പിഎ മുഹമ്മദ് റിയാസ്. സുഹൃത്തുകളുടെ വീട്ടിൽ അടക്കം റെയ്ഡ് നടന്നു. നിയമപരമായി എല്ലാത്തിനേയും നേരിടാനാണ് തീരുമാനമെന്ന് പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മാന്യമായി ബിസിനസ് ചെയ്യുന്ന തൻ്റെ കോളേജ് സുഹൃത്തുകളുടെ വീട്ടിൽ അടക്കം രാത്രിവരെ ഇഡി പരിശോധന നടത്തി. എൻ്റെ സുഹൃത്തുകൾ നിയമപരമായി ബിസിനസ് ചെയ്യുന്നവരാണ്. ഇഡിയെ എങ്ങനെ ബിജെപിയെ ഉപയോഗിക്കുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇഡി വിഷയം രാഷ്ട്രീയമായി നേരിടും. താൻ എങ്ങോട്ടും ഒളിച്ച് ഓടില്ല. തല പോയാലും ഫൈറ്റ് ചെയ്യും. അസംബന്ധപരമായ വാർത്തകളെ നിയമപരമായി നേരിടും. ഉയർന്ന രാഷ്ട്രീയ നേതാവിൻ്റെ മകൾ ആയത് കൊണ്ടാണ് വീണയെ ആക്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here