കൂടിക്കൂടി ഇത് എങ്ങോട്ടാ ? ഇന്നത്തെ സ്വർണവില അറിയേണ്ടേ ?

gold rate kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,06,960 രൂപ ആണ്. 680 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഒരു ​ഗ്രാം സ്വർണത്തിന് 13,370 രൂപ കൊടുക്കേണ്ടി വരും.

സ്വർണത്തിനെ ഒരു നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ വിലയിൽ ഏത് തരത്തിലുള്ള മാറ്റം ഉണ്ടായാലും അത് വാങ്ങാൻ പോകുന്നവരെ ബാധിക്കില്ല. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ ആണ് സാധ്യത.

ALSO READ: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

വില കുറഞ്ഞാലും കൂടിയാലും പണിക്കൂലി ഉൾപ്പെടെ നല്ലൊരു തുക തന്നെ ഇന്ന് സ്വർണം വാങ്ങുന്നവർ നൽകേണ്ടി വരും. വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത സ്‌കീമുകള്‍ ഉപഭോക്താക്കല്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണം വാങ്ങുന്നവര്‍ ഇത്തരം സ്‌കീമുകളെ കുറിച്ച് ചോദിച്ച് അറിയുന്നത് നല്ലതായിരിക്കും. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News