തൃശൂര്‍ പെരുമ്പിലാവില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ മോഷണം. പതിമൂന്നര പവന്‍ സ്വര്‍ണവും 10000ത്തോളം രൂപയും നഷ്ടപ്പെട്ടു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്തവളപ്പില്‍ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ അക്ബറും കുടുംബവും പുറത്തുപോയ സമത്താണ് മോഷണം നടന്നത്. രാത്രി. 8:30 ഓടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകയറി അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ഉള്‍പെടെ മോഷ്ടിക്കുകയായിരുന്നു.
ALSO READ: തൃശൂരിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍
സംഭവത്തിൽ അക്ബര്‍ പൊലീസിൽ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
A house was broken into in Perumpilavu, Thrissur, while the family was away. Thieves stole 13.5 sovereigns of gold and around ₹10,000 in cash.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here