തൃശൂരിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

Thrissur Fake Gold Fraud

തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജസ്‌ന, ഷിഹാബുദീന്‍, തമ്പുരാന്‍പടി സ്വദേശിനി ദീപ്തി എന്നിവരാണ് പിടിയിലായത്. മണത്തല മുല്ലത്തറയിലെ തച്ചപ്പുള്ളി ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

ALSO READ: ‘തള്ളിക്കയറ്റം’ എന്ന് ഉപയോഗിക്കേണ്ടിയിരുന്നില്ല, ഭാവിയിൽ ശ്രദ്ധിക്കാം; സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിൽ തിരുത്തലുമായി സി പി ജോൺ

8 ഗ്രാം 150 മില്ലി തൂക്കമുള്ള വളയാണ് ഇവര്‍ പണയം വെക്കാനായി കൊണ്ടുവന്നത്. 80,000 രൂപ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ പ്രതികളെ മൂവരെയും തടഞ്ഞുവെച്ച് ചാവക്കാട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Three people were arrested in Chavakkad, Thrissur, for allegedly attempting to pledge fake gold jewellery at a gold loan firm. Staff detected the fraud and handed them over to police.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News