പരിശോധനക്കെത്തിയ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പിറവം നഗരസഭ യുഡിഎഫ് ഭരണ സമിതി. നഗരസഭ ഓണോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയിലെ സ്റ്റാളുകൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞത്. പരിശോധന പൂർത്തിയാക്കാതെ ഉദ്യോഗസ്ഥർ മടങ്ങിയതോടെ നഗരസഭക്കെതിരെ പ്രതിഷേധം ഉയർന്നു
നഗരസഭ ഓണോത്സവത്തിന്റെ ഭാഗമായി നടന്ന ഭക്ഷ്യ മേളയിലെ സ്റ്റാളുകളിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ പിറവം നഗരസഭ ചെയർമാൻ കെ ആർ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാരും സ്റ്റാൾ നടത്തിപ്പുകാരും ചേർന്ന് തടയുകയായിരുന്നു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ അരുൺ കല്ലറക്കൽ, ജെയ്സൺ പുളിക്കൽ എന്നിവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോൾഡ് ഇൻസ്പെക്ടർ ചൈത്രാ ഭാരതിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്സവകാല പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എത്തിയത്.
ALSO READ: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി: കാസർഗോഡ് ഡി.എഫ്.ഒയ്ക്കെതിരെ കേസെടുത്ത് പൊലീസ്
പരിശോധന തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണം തേടി. പിറവം പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും സംഘാടകർ പരിശോധനയോട് സഹകരിച്ചില്ല. ഹോൾഡ്ഒടുവിൽ പരിശോധന പൂർത്തിയാക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. സംഭവത്തിൽ സംഘാടകരായ പിറവം നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here