ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കാസർഗോഡ് ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെ കാസർഗോഡ് റെയിൽവേ പോലീസ് കേസെടുത്തു. ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വൈകുന്നേരം 3:38 ഓടുകൂടി ഒഖ എക്സ്പ്രസ്സ് ട്രെയിൻ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപമര്യാദയായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടത്. പരാതി ഉയർന്നതിന് പിന്നാലെ ഭാരതീയ ന്യായ സംഹിത (BNS) ആക്ട് പ്രകാരം പ്രതിക്ക് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. അതിനുശേഷമാണ് സ്ത്രീകളോട് അശ്ലീല ചേഷ്ടകൾ കാണിച്ചതിനും അപമര്യാദയായി പെരുമാറിയതിനും കേരള പോലീസ് ആക്ടിന്റെ 119 എ (Section 119-A of Kerala Police Act) പ്രകാരം ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തത്.
ENGLISH SUMMARY: Kasargod DFO Booked Over Alleged Misconduct With Women on Train
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here