‘നോട്ട്’ ഒരുങ്ങി ; വിനീത് കുമാർ നായകൻ

Actor Vineeth Kumar new malayalam film Not

നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നോട്ട് എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. കോതമം​ഗലം, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

വിനീത് കുമാർ നായകനാകുന്ന ചിത്രം ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞുപിള്ളൈ ആണ് നിർമ്മിക്കുന്നത്. അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഛായാഗ്രഹണം – സജിത്ത് പുരുഷൻ, എഡിറ്റിംഗ് – ടോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാത്തിരി, കലാസംവിധാനം – കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് – റോണക്സ് സേവിയർ, വസ്ത്രാലങ്കാരം – ദീപ്തി അനുരാഗ്, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പരസ്യകല – ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് – ഷിൻജത് വാസു, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് സി.വി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അഷ്റഫ്.

Also Read – ‘സഞ്ജുവിനെയറിയോ ചേട്ടാ’? ‘പിന്നേ ഞാൻ പറഞ്ഞിട്ടല്ലേ അവൻ ചെന്നൈയിലേക്കെത്തിയത്’; വൈറലായി മോഹൻലാലിൻ്റേയും സ‍ഞ്ജു സാംസണിൻ്റേയും പരസ്യ ചിത്രം

2024 ൽ പവി കെയർ ടേക്കർ എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം റൈഫിൾ ക്ലബ്ബ്, സംഭവം അധ്യായം ഒന്ന് എന്നീ സിനിമകളിലാണ് വിനീത് അഭിനയിച്ചത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News