സാഹിത്യകാരൻ സക്കറിയയുടെ ജീവിതം ഡോക്യുമെന്ററിയായി

new documentary ‘Zacharia' Directed by Shiny Benjamin

പ്രശസ്ത സാഹിത്യകാരൻ സക്കറിയയുടെ ജീവിതം ഡോക്യുമെന്ററിയായി. ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രീമിയർ ഷോ തിരുവനന്തപുരത്ത് കൈരളി തീയറ്ററിൽ നടന്നു, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രഗത്ഭർ പങ്കെടുത്തു. സക്കറിയയുടെ ജീവിത-സാഹിത്യയാത്രയെ കലാപരമായ മികവോടെയും സൂക്ഷ്മമ നിരീക്ഷണത്തോടെയും അടയാളപ്പെടുത്തുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണിത്.

ഇന്ത്യൻ-ഇം​ഗ്ലീഷ് സാഹിത്യമേഖലയിൽ തന്റേതായ വ്യക്തിമു​ദ്രപതിപ്പിച്ച സാഹിത്യകാരനാണ് സക്കറിയ. മലയാള ചെറുകഥയ്ക്ക് പുതിയ ആഖ്യാന ഭാഷ നൽകിയ എഴുത്തുകാരൻ എന്ന നിലയിലാണ് സക്കറിയ ശ്രദ്ധേയനാകുന്നത്. ഹാസ്യവും സാമൂഹിക നിരീക്ഷണവും കലർന്ന രചനാശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ചെറുകഥ, നോവൽ, നോവെല്ല, ഉപന്യാസം, യാത്രാവിവരണം, തിരക്കഥ, ബാലസാഹിത്യം തുടങ്ങിയ നിരവധി മേഖലകളിൽ അദ്ദേഹം എഴുതി. സക്കറിയയുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന കഥയിൽ നിന്നാണ് അടൂർ ​ഗോപാലകൃഷ്ണൻ വിധേയൻ എന്ന സിനിമ സൃഷ്ടിച്ചത്.

ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായികയും മാധ്യമപ്രവർത്തകയുമാണ് ഷൈനി ബെഞ്ചമിൻ. കൊല്ലം സ്വദേശിനിയായ ഇവർ 1999 മുതൽ ഡോക്യുമെന്ററി രംഗത്ത് സജീവമാണ്. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഴലുകൾ, വിവർത്തനം ചെയ്ത ജീവിതങ്ങൾ – ഒരു കുടിയേറ്റ പുനരവലോകനം, ഭാഗ്യ – സിംഗർ ഇൻ എ ഡെമോക്രസി, കാനായി കാഴ്ചകൾ (കാനായിസ് ആർട്ട്സ്കേപ്പ്), സ്വാതന്ത്ര്യത്തിന്റെ വാളുകൾ തുടങ്ങിയവയാണ് ഷൈനിയുടെ മറ്റ് ഡോക്യുമെന്ററികൾ.

Also Read – ഓർമകളിൽ ജോൺസൺ മാഷ്… ഇന്നും നമ്മുടെ പ്ലേലിസ്റ്റ് ഭരിക്കുന്ന സംഗീത മാന്ത്രികൻ

അച്ചു ഉള്ളാട്ടിൽ, കെ എം ​ഗഫൂർ എന്നിവരാണ് ‘സക്കറിയ’ ഡോക്യുമെന്ററി നിർമ്മിച്ചത്. ഛായാ​ഗ്രഹണം – ജെബിൻ ജേക്കബ്, എഡിറ്റർ – ഡോൺ മാക്സ്, വിഷ്വൽ ക്രിയേറ്റീവ് ഡയറക്ടർ – റാസി മുഹമ്മദ്, ആനിമേഷൻ – സുനിൽ രാജ്, മ്യൂസിക് – ഷരെത്ത്, സൗണ്ട് മിക്സ് – ക്രിഷ്ണൻ, പോസ്റ്റർ – ഋഷി ജേക്കബ് ബെഞ്ചമിൻ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News