‘ഏഴ് ചിത്രങ്ങൾ, ഏഴ് സംവിധായകൻമാർ, അതിശയിപ്പിക്കുന്ന യാത്രകൾ’; വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

mohanlal

തന്റെ പുതിയ ഏഴ് ചിത്രങ്ങളും അവയുടെ സംവിധായകൻമാരെയും പരിചയപ്പെടുത്തി മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സംവിധായകൻമാരുടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘ആവേശകരമായ കഥകൾ, യാത്രകൾ, അത്രയും പ്രത്യേകതയുള്ള സംവിധായകർ, എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങൾ ഇതാ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ സംവിധായകരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

also read: അടുത്തത് ഡിറ്റക്ടീവ് ; സൈജു കുറുപ്പിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുക. ഇവയെല്ലാം നേരത്തെ തന്നെ മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ചിത്രീകരണം തുടരുകയാണ്. ജീത്തു ജോസഫിന്റെ ‘ദൃശ്യം 3’-യാണ് മോഹൻലാൽ നായകനായി ഒടുവിലിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വൈശാഖ് ചിത്രം ‘ഖലീഫ’യിൽ അതിഥിവേഷത്തിൽ മോഹൻലാലുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News