അടുത്തത് ഡിറ്റക്ടീവ് ; സൈജു കുറുപ്പിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Saiju Govinda Kurup new movie as detective

സൈജു ​ഗോവിന്ദ കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കനകരാജ്യം, വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം സാ​ഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനാകുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സൈജു എത്തുന്നത്.

സൈജു കുറുപ്പിന് പുറമെ ധ്യാൻ ശ്രീനിവാസൻ, സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രി അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ് മാൻ, ഷാജു ശ്രീധർ, റിയാ ജിത്തു, ഉത്തരാ ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവരും അണിനിരക്കുന്നു.

അരുൺ ഗോപി എക്‌സൈമെൻ്റ്, ജസ്റ്റിൻ-മാത്യു എൻ്റെർടെയിൻമെന്റ എന്നിവയുടെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ, മാത്യു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്. സെപ്റ്റംബർ ഏഴിന് ചിത്രീകരണം ആരംഭിക്കും.

Also Read – തടസ്സം നീങ്ങി, അതിമനോഹരം തുടങ്ങി ; മോഹൻലാലും തരുൺമൂർത്തിയും ശബരിമലയിൽ

മോഹിനിയാട്ടം, ഭരതനാട്യം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൈജു കുറുപ്പ് നായകനായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം, രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം തുടങ്ങിയവയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News