മലയാളിയും ബോളിവുഡ് താരവുമായ വിദ്യ ബാലന്റെ പുതിയ റീൽ വൈറലാകുന്നു. മലയാളം – ഹിന്ദി തർജ്ജമയിലൂടെയാണ് വിദ്യ വീണ്ടും ചിരിപ്പിക്കുന്നത്. ‘ഇസ് ദുനിയാമെ കോയി നഹി എന്ന ഹിന്ദി വാക്കിന് ഈ ദുനിയാവിൽ കോഴിയില്ല’ എന്ന മലയാളം തർജ്ജമ ചെയ്തുകൊണ്ട് ആരംഭിക്കുന്ന റീൽ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘കോയി ബാത്ത് നഹീ’ എന്ന വാക്കിന് ‘കോഴി കുളിക്കാറില്ല’, ‘കേരളാ സെ ആനെ വാലാ ഹെ’ എന്ന വാക്കിന് ‘കേരളത്തിൽ ആനവാൽ കിട്ടും’ എന്നിങ്ങനെ ഹിന്ദി വാക്കുകൾക്ക് തെറ്റായ മലയാളം ഉച്ചരിച്ചുകൊണ്ടാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിന് മുൻപും ഹിന്ദി – മലയാളം തർജ്ജമ വീഡിയോ വിദ്യ ബാലൻ പങ്കുവെച്ചിട്ടുണ്ട്. തൻറെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ ഉർവശി ചേച്ചി ക്ഷണിക്കണം എന്ന് പറഞ്ഞുകൊണ്ട് അച്ചുവിന്റെ അമ്മ എന്ന മലയാളം സിനിമയിലെ പ്രശസ്തമായ ‘കടുക് വറ’ സീൻ അഭിനയിച്ചുകൊണ്ട് വിദ്യ ബാലൻ കയ്യടി നേടിയിരുന്നു. പഞ്ചാബി ഹൗസിലെ ‘ചപ്പാത്തി വേണ്ട ചോറ് മതി’ എന്ന ഹരിശ്രീ അശോകൻ ഹാസ്യവും വിദ്യയുടെ ശ്രദ്ധേയമായ റീലുകളിലൊന്നാണ്.
Also Read – ‘ഏഴ് ചിത്രങ്ങൾ, ഏഴ് സംവിധായകൻമാർ, അതിശയിപ്പിക്കുന്ന യാത്രകൾ’; വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ
പാലക്കാട്ടുകാരിയായ വിദ്യ ബാലൻ മുംബൈയിലാണ് ജനിച്ചുവളർന്നത്. അനീസ് ബസ്മി സംവിധാനം ചെയ്ത് അക്ഷയ് കുമാറും റാഷി ഖന്നയും അഭിനയിക്കുന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോൾ അഭിനയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here