സ്ട്രെസ് കുറയ്ക്കാൻ മുതൽ പീരിയഡ്സ് സമയത്തെ വേദന ഒതുക്കാൻ വരെ മധുരപലഹാരങ്ങൾക്ക് ഒരു പ്രത്യേക കഴിവാണ്. മധുരകൊതിയൊതുക്കാൻ കൈയിലോ ബാഗിലോ മിഠായി കരുതുന്നവരാണ് നമ്മളിൽ പലരും. മധുരപലഹാരങ്ങളിൽ കേമനെന്ന് തന്നെ ഹൽവയെ വിശേഷിപ്പിക്കാം. ഹൽവയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കോഴിക്കോടൻ ഹൽവയാണ്. എന്നാൽ ഇനി ഹൽവ കഴിക്കാൻ കോഴിക്കോടൊന്നും പോകണ്ട. വീട്ടിൽ തന്നെ കിടിലൻ ഏത്തപ്പഴം ഹൽവ ഉണ്ടാക്കാം.
ചേരുവകൾ
ഏത്തപ്പഴം
ശർക്കര
നെയ്യ്
അണ്ടിപരിപ്പ
തേങ്ങ
ഏലയ്ക്ക
അരിപ്പൊടി
also read; സദ്യയ്ക്ക് രുചി കൂട്ടാൻ ഇതാ പൈനാപ്പിൾ അച്ചാർ
തയ്യാറാക്കുന്ന വിധം
നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി അരിയും നാരും കളഞ്ഞ് ഉടച്ചെടുക്കുക. ഒരു കിലോ ഏത്തപ്പഴത്തിന് അരകിലോ ശർക്കര എടുത്ത് ഉരുക്കിയെടുക്കുക. ഏത്തപ്പഴവും ശർക്കരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപരിപ്പും തേങ്ങയും വഴറ്റിയെടുക്കുക. ബാക്കി വന്ന നെയ്യിലേക്ക് പഴവും ശർക്കരയും ചേർത്തിളക്കുക. മൂന്ന് സ്പൂൺ അരിപ്പൊടി കലക്കി ഇതിലേക്ക് ഒഴിക്കുക. ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും ഇതിലേക്ക് ചേർക്കുക. കുറേശ്ശെ നെയ്യ് ഒഴിച്ച് പാത്രത്തിൽ നിന്ന് വിട്ട് വരുന്നത് വരെ ഇളക്കുക. ശേഷം ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. നല്ല കിടിലൻ ഏത്തക്ക ഹൽവ റെഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here