ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ; ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റ ചോർച്ച നടന്നതായി റിപ്പോർട്ട്

bank of baroda

പബ്ലിക് സെക്ടർ ബാങ്കിംഗ് രംഗത്തെ വൻകിട സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ സെർവറുകളിൽ നിന്ന് വൻതോതിൽ വിവരങ്ങൾ ചോർന്നതായി സൂചന. ബാങ്കിൻ്റെ ഉപഭോക്താക്കളുടെയും ആഭ്യന്തര പ്രവർത്തനങ്ങളുടെയും സുപ്രധാന രേഖകൾ ഉൾപ്പെടെ ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്ന രീതിയിലാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

വിഷയത്തിൽ ഔദ്യോഗിക പ്രസ്‌താവനയുമായി ബാങ്ക് ഓഫ് ബറോഡ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിലെ ഒരു ജീവനക്കാരൻ്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാങ്ക് ആവശ്യമായ തടസ്സപ്പെടുത്തൽ നടപടികൾ സ്വീകരിച്ചതായും ബാങ്ക് വ്യക്തമാക്കി.

also read; ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കാണോ ?ഭാ​ഗ്യതാര ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അവ പൂർണ്ണമായും സുരക്ഷിതമായി തുടരുന്നുവെന്നും അറിയിച്ച അധികൃതർ, സംഭവത്തിൽ സമഗ്രമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വിവര സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും ബാങ്ക് ഉറപ്പുനൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News